വിനോദസഞ്ചാരികളാല്‍ നിബിഢമായ മെയ് മാസത്തിലാണ് ഊട്ടിയിലെ ഫ്ലവര്‍ ഷോ അരങ്ങേറുന്നത്. അനേകം വര്‍ണ്ണങ്ങളിലുള്ള നൂറ് കണക്കിന് പൂക്കള്‍ കാണാന്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തും.
150 ഓളം ഇനം പൂക്കളുടെ വര്‍ണ്ണക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ഒരുനാളും മറക്കാനാവില്ല. സ്വദേശത്ത് വിരിഞ്ഞതും പുറം നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്തതും അത്യപൂര്‍വ്വമായവയും ഇക്കൂട്ടത്തിലുണ്ട്.
ഫ്ലവര്‍ ഷോയുടെ ചൈതന്യം നിലനിര്‍ത്താന്‍ ഇതിന്റെ സംഘാടകര്‍ മത്സരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഒരുപാട് ആളുകള്‍ സ്വയം നട്ടുവളര്‍ത്തിയ ചെടികളുമായി ഇതില്‍ പങ്കെടുക്കുന്നു. ഏകദേശം 250 ഓളം ആളുകള്‍ വിവിധ കാറ്റഗറികളിലായി ഇതില്‍ പങ്കുചേരുന്നതായാണ് പറയപ്പെടുന്നത്. ഷോയുടെ അവസാനദിവസത്തില്‍ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.



Click it and Unblock the Notifications