ഊട്ടിയില്‍ വന്നെത്തുന്നവര്‍ ഒരു കാരണവശാലും സന്ദര്‍ശിക്കാന്‍ മറക്കാത്ത ദൃശ്യവിരുന്നാണ് ഊട്ടി തടാകം . 65 ഏക്കറാണ് ഇതിന്റെ വിസ്തൃതി. 1824 ല്‍ ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ കായല്‍ നിര്‍മ്മിച്ചത്. മഴക്കാലത്ത് മലമുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ശേഖരിച്ചാണ് ഇത് ഒരുക്കിയത്. മൂന്ന് തവണ ജലോപരിതലം പരിധിയിലും മേലെ വന്നതിനാല്‍ വെള്ളം ഒഴുക്കിക്കളയേണ്ടിവന്നു.
തദ്ദേശവാസികളായ മുക്കുവര്‍ക്ക് മീന്‍ പിടിക്കാനാണ് ഈ ജലാശയം പണിതത്. കായലിന്റെ യഥാര്‍ത്ഥ വലിപ്പം ഇന്നതിനില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും കായല്‍ തീരത്ത് പണികഴിപ്പിച്ച കുതിരപന്തയ ഗ്രൌണ്ട്, ലേക് പാര്‍ക്ക് എന്നിവയുടെ വരവോടെയും ഇതിന്‍റെ വിസ്തൃതി അല്‍പം കുറഞ്ഞിട്ടുണ്ട്.
കായല്‍ പരപ്പിലൂടെ പ്രകൃതി സൌന്ദര്യം ആവോളം നുകര്‍ന്ന് ബോട്ടുകളില്‍ ഉല്ലാസയാത്ര നടത്താം എന്നതിനാല്‍ സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രിയങ്കരമാണ് ഈ കായല്‍ . മെയ് മാസത്തില്‍ തമിഴ്നാട് സര്‍ക്കാറിന്റെ മേല്‍ നോട്ടത്തില്‍ രണ്ട് ദിവസം നീണ്ടുനില്ക്കുന്ന ബോട്ട്‌റേസിന് ഈ കായല്‍ വേദിയാവാറുണ്ട്.



Click it and Unblock the Notifications