മഞ്ഞുമൂടി മലനിരകള്‍, പ്രകൃതിസൗന്ദര്യം നിറഞ്ഞ കാഴ്ചകള്‍ തുടങ്ങിയ പഹല്‍ഗാം സൗന്ദര്യം തൊട്ടറിയാന്‍ ഏറ്റവും പറ്റിയ സംഭവമാണ് ട്രക്കിംഗ്. സാഹസികരായ യാത്രികരുടെ ഏറ്റവും പ്രിയ വിനോദമാണ് പഹല്‍ഗാമിലെ ട്രക്കിംഗ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും പറ്റിയ സമയം. സാഹസികവും അല്ലാത്തതുമായ ട്രക്കിംഗ് അവസരങ്ങള്‍ ഇവിടെയുണ്ട്. ലോണ്‍വിലാദ് ഗാലി, ബോട്കാല്‍ പാസ്, പഹല്‍ഗാം - സുരു വാലി തുടങ്ങിയവയാണ് ഇവിടത്തെ പേരുകേട്ട ട്രക്കിംഗ് റൂട്ടുകള്‍.



Click it and Unblock the Notifications