പഹല്‍ഗാമില്‍ എത്തുന്ന സഞ്ചാരികളുടെ പ്രസിദ്ധമായ വിനോദമാണ് മീന്‍പിടുത്തം. ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ അനുമതിയോടെ മാത്രമേ ഇവിടെ മീന്‍ പിടിക്കാന്‍ പറ്റൂ. ലിഡ്ഡര്‍, ശേഷ്നാഗ് തടാകങ്ങളിലാണ് ഇവിടെ മീന്‍ പിടിക്കാന്‍ പറ്റുക. ഒരാള്‍ക്ക് ഒരു ദിവസം ആറ് മീനുകളെ മാത്രമേ പിടിക്കാനാകൂ എന്നാണ് ഇവിടത്തെ നിയമം. മൂന്ന് ദിവസത്തേക്കാണ് ഇവിടെ മീന്‍ പിടിക്കാന്‍ അനുമതി ലഭിക്കുക. ഏപ്രില്‍ - സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇവിടെ മീന്‍ പിടുത്തത്തിന് അനുയോജ്യം.