Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലക്കാട് » ആകര്‍ഷണങ്ങള് » ഒറ്റപ്പാലം

ഒറ്റപ്പാലം, പാലക്കാട്

25

ഭാരതപ്പുഴയുടെ തീരത്തുകിടക്കുന്ന മനോഹരമായ സ്ഥലമാണ് ഒറ്റപ്പാലം, സിനിമാ ചിത്രീകരണത്തിന്റെ പറുദീസയാണ് ഈ സ്ഥലം. ഒട്ടേറെ മനകളും ഇല്ലങ്ങളുമുള്ള ഒറ്റപ്പാലത്തും പരിസരത്തുമായി ചിത്രീകരിച്ച സിനിമകളുടെ എണ്ണമെടുത്താല്‍ തീരില്ല. നെല്‍പ്പാടങ്ങളും ഭാരതപ്പുഴയുടെ സൗന്ദര്യവുമെല്ലാം മേളിയ്ക്കുന്ന ഒറ്റപ്പാലം പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കുകയേയില്ല.

കിള്ളിക്കുറിശ്ശിമംഗലമാണ് ഒറ്റപ്പാലത്തെ പ്രധാന ആകര്‍ഷണം. ഒറ്റപ്പാലം പട്ടണത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ലക്കിടിയ്ക്കടുത്താണ് ഈ സ്ഥലം. കവിയും ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമെന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തിന്റെ പ്രത്യേകത.  കേരളത്തിന്റെ കലാസാഹിത്യ പാരാമ്പര്യത്തില്‍ നമ്പ്യാര്‍ക്കും കിള്ളിക്കുറിശ്ശി മംഗലത്തിനുമുള്ള പ്രാധാന്യം ചെറുതല്ല.

കേരള കലാമണ്ഡലമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. കലയ്ക്കും സംഗീതത്തിനും വേണ്ടി സ്ഥാപിയ്ക്കപ്പെട്ട കലാലയമാണിത്. ചെറുതുരുത്തിയിലാണ് കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. 1927ല്‍ സ്ഥാപിയ്ക്കപ്പെട്ട ഈ വിദ്യാപീഠത്തില്‍ കേരളത്തിന്റെ തനതുകലകളായ കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം എന്നിവിയും ഭരതനാട്യമുള്‍പ്പെടെയുള്ള മറ്റ് കലാരൂപങ്ങളും സംഗീതവും പഠിപ്പിക്കുന്നുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇവിടെ പഠനത്തിനെത്താറുണ്ട്. കേരള വാസ്തുവിദ്യാ ശൈലിയില്‍ പണിതിരിക്കുന്ന കെട്ടിടങ്ങലാണ് കലാമണ്ഡലത്തിലുള്ളത്.

പ്രശസ്തമായ ചിനക്കത്തൂര്‍ പൂരം നടക്കുന്ന ചിനക്കത്തൂര്‍ കാവ്, വള്ളുവനാടന്‍ മൂകാംബികയെന്നറിയപ്പെടുന്ന പരിയാനംപട്ട ക്ഷേത്രം തുടങ്ങിയവയും ഒറ്റപ്പാലത്താണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed