ധീര സൈനികനായ ക്യാപ്‌റ്റന്‍ സൗരഭ് കാലിയയുടെ പേരില്‍ അറിയപ്പെടുന്ന പാര്‍ക്കാണ് സൗരഭ് വാന്‍ വിഹാര്‍. ധൗലാധര്‍ മലനിരകള്‍ക്ക് നടുവിലായി 35 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ 151ല്‍ അധികം സസ്യ ജന്തുജാലങ്ങള്‍ ഇവിടെയുണ്ട്. കുട്ടികളുടെ പാര്‍ക്ക്, പിക്‌നിക് ഷെഡുകള്‍, ഹെല്‍ത്ത് ട്രെയിലുകള്‍, അരുവികള്‍, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, മുളങ്കാടുകള്‍, ടൈഗര്‍ ഹില്‍ പാലം എന്നിവ സഞ്ചാരികള്‍ക്ക് വിനോദത്തിന്റെ പുതിയ ലോകം തുറന്നുനല്‍കും.



Click it and Unblock the Notifications