Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പലാമു » ആകര്‍ഷണങ്ങള് » ബെറ്റ്ല നാഷണല്‍ പാര്‍ക്ക്

ബെറ്റ്ല നാഷണല്‍ പാര്‍ക്ക്, പലാമു

9

ജാര്‍ഖണ്ഡിലെ ചോതങ്കപൂര്‍ പ്രദേശത്താണ് ബെറ്റ്ല നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വന്യജീവിസങ്കേതങ്ങളിലൊന്നാണിത്. വൈവിധ്യപൂര്‍ണ്ണായ സസ്യ- ജീവജാലങ്ങളുടെ ഒരു സങ്കേതമാണിവിടം.

ടൈഗര്‍ നൗ എന്ന പ്രൊജക്ടില്‍ ഉള്‍പ്പെടുന്ന ഒമ്പത് കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്. മഴക്കാലങ്ങളില്‍ ആനക്കൂട്ടങ്ങളെ ഇവിടെ കാണാം. പുലി, മാന്‍, കരടി, മയില്‍, നില്‍ഗായ് തുടങ്ങിയ ജീവികള്‍ ഇവിടെയുണ്ട്.  ഈ ഇടതൂര്‍ന്ന വനത്തിലൂടെയാണ് കോയല്‍, ബുര്‍ഹ നദികള്‍ ഒഴുകുന്നത്. പക്ഷി നിരീക്ഷകര്‍ക്കും ഏറെ താല്പര്യമുള്ള ഒരു പ്രദേശമാണിത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബെറ്റ്ല കോട്ടയും, മറ്റ് ചില സ്മാരകങ്ങളും ഈ പാര്‍ക്കിനുള്ളിലുണ്ട്.

വര്‍ഷം മുഴുവനും പലാമുവില്‍ സഞ്ചാരികളെത്തുന്നു. വന്യജീവി ഫോട്ടോഗ്രാഫിക്ക് യോജിച്ച ഇവിടെ വനത്തിനുള്ളില്‍ നിരവധി വാച്ച് ടവറുകളുമുണ്ട്. സഫാരികളും, ജീപ്പുകളും വനയാത്രക്ക് ഉപയോഗിക്കുന്നു. പാര്‍‌ക്കിനോട് ചേര്‍ന്ന് തന്നെ ടൂറിസ്റ്റ് ബംഗ്ലാവുകളും, ഹോട്ടലുകളുമുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu