Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പലാമു » ആകര്‍ഷണങ്ങള് » പലാമു ടൈഗര്‍ റിസര്‍വ്വ്

പലാമു ടൈഗര്‍ റിസര്‍വ്വ്, പലാമു

9

ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ഏക കടുവാ സങ്കേതമാണ് പലാമു ടൈഗര്‍ റിസര്‍വ്വ്. ഇന്ത്യയിലെ ഒമ്പത് കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്. 1014 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഇതില്‍ 414 സ്ക്വയര്‍ കിലോമീറ്റര്‍ കോര്‍ ഏരിയായും, 600 സ്ക്വയര്‍ കിലോമീറ്റര്‍ ബഫര്‍ ഏരിയയുമാണ്.

രാമന്‍ദാഗ്, ലാട്ടൂ, കുജുരും, തുടങ്ങിയ വന ഗ്രാമങ്ങളും ഇവിടെയുണ്ട്. 1973 ലാണ് ഈ പ്രദേശം കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ കടുവകളുടെ എണ്ണത്തില്‍ ഇവിടെ കുറവ് അനുഭവപ്പെടുന്നുണ്ട്. 2012 ല്‍ ഇവിടെ ആകെ ഒരു ആണ്‍ കടുവയെയും, അഞ്ച് പെണ്‍കടുവകളെയുമാണ് കണ്ടെത്തിയത്.

1947 ലാണ് ഇന്ത്യ ഫോറസ്റ്റ് ആക്ട് അനുസരിച്ച് പലാമുവിനെ ടൈഗര്‍ റിസര്‍വ്വായി പ്രഖ്യാപിച്ചത്. അതിന് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടം കടുവസംരക്ഷണ കേന്ദ്രമാക്കിയിരുന്നു. കടുവകള്‍ക്ക് പുറമെ ആന, പുള്ളിപ്പുലി, മാന്‍, ചെന്നായ, കാട്ടുപോത്ത് തുടങ്ങിയ ജീവികളും ഇവിടെയുണ്ട്.

മനോഹരമായ വെള്ളച്ചാട്ടങ്ങളും, പുല്‍മേടുകളും, കുന്നിന്‍ ചരിവുകളും നിറഞ്ഞ ഇവിടം സാഹസിക സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഇടമാണ്. മുര്‍ഹു, ഹുലുക്, ഗുല്‍ഗുല്‍, നെട്രാഹാത്ത് എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu