മുരുകന്‍ ക്ഷേത്രത്തിന് സമീപത്തായി തെക്ക് പടിഞ്ഞാറന്‍ ഇടനാഴിയിലായാണ് ഭോഗാര്‍ സമാധി സ്ഥിതി ചെയ്യുന്നത്. പഴനി മുരുക സ്വാമിയുടെ ഭക്തനായ ഭോഗാറില്‍ നിന്നുമാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്. മുരുക ക്ഷേത്രത്തിലെ ബിംബം നിര്‍മ്മിച്ചത് ഭോഗാര്‍ ആണന്നാണ് വിശ്വാസം. പരമ്പരാഗത ശൈലിയിലുള്ള സിദ്ധവൈദ്യം നടത്തിയരുന്ന ആളായിരുന്നു ഭോഗാര്‍. സിദ്ധവൈദ്യത്തിന്റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ചൈനിയിലേയ്‌ക്കും മറ്റും അദ്ദേഹം യാത്ര ചെയ്‌തിട്ടുണ്ട്.
ഭോഗാറിന്റെ ശരീരം മറവ് ചെയ്‌തിരിക്കുന്നതും ഇതേ സ്ഥലത്തു തന്നെയാണ്. മുരുക ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠയുമായി ഭോഗാര്‍ സമാധിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പാത ഭൂമിക്കടിയിലൂടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മരഗത ശിവലിംഗം, അരുള്‍മിഗു ഭുവനേശ്വരി അമ്മന്‍ എന്നീ പ്രതിഷ്‌ഠകളും ക്ഷേത്രത്തിലുണ്ട്.



Click it and Unblock the Notifications