കുംബൈയില്‍ നിന്നും ഒരു കിലോമീറ്ററോളം ട്രക്കിങ് നടത്തിയാല്‍ കുരിരൈയാര്‍ ഡാം വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. സന്ദര്‍ശകരെ ഈ സ്ഥലത്തേയ്‌ക്കെത്താന്‍ പ്രദേശ വാസികള്‍ സഹായിക്കും. ഡാമിന് നേരെ പിറകിലായാണ് വെള്ളച്ചാട്ടം. ഈ പ്രദേശത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് ഈ ഡാമും ട്രക്കിങ് പാതയും സന്ദര്‍ശകര്‍ക്ക് നല്ല അവസരാമായിരിക്കും നല്‍കുന്നത്. പപ്പാംപട്ടിയ്‌ക്ക് വളരെ അടുത്തായാണ് കുതിരൈയാര്‍ ഡാം വെള്ളച്ചാട്ടം. പഴനിയിലെ വളരെ ആകര്‍ഷകമായ സ്ഥലങ്ങളില്‍ ഒന്നാണിത്. കുതിരൈയാര്‍ ഡാം വെള്ളച്ചാട്ടത്തിലേയ്‌ക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സമീപത്ത് താമസിക്കാന്‍ നിരവധി ഹോട്ടലുകള്‍ ഉണ്ട്. സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്കും ഈ സ്ഥലം തിരഞ്ഞെടുക്കാം.



Click it and Unblock the Notifications