തെക്കന്‍തോട്ടം ഗ്രാമത്തിന് സമീപത്തായുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ് തെക്കന്‍തോട്ടം. ഈ വെള്ളച്ചാട്ടത്തില്‍ നിന്നുള്ള വെള്ളം പൈപ്പ് മാര്‍ഗ്ഗം കൊണ്ടു പോയി പഴനി മലനിരകളിലെ ജല സംഭരണിയില്‍ ശേഖരിക്കുന്നുണ്ട്. ഈ വെള്ളം ശുദ്ധീകരിച്ച് പളനിക്ക് ചുറ്റും വിതരണം ചെയ്യുന്നു. പഴനിയില്‍ വെള്ളം ശേഖരിക്കുന്ന ടാങ്കിനെ വാട്ടര്‍ ഡാം എന്നാണ് വിളിക്കുന്നത്.
വെള്ളച്ചാട്ടം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെക്കന്‍തോട്ടം ഗ്രാമം വരെ ബസില്‍ ചെല്ലാം. ബസ് സ്റ്റോപ്പില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ നടന്നാല്‍ വെള്ളച്ചാട്ടത്തിന് സമീപത്തെത്താം. പഴനിയില്‍ നിന്നും തെക്കന്‍തോട്ടത്തിലേയ്‌ക്ക് നിരന്തരം ബസ് സര്‍വീസ് ഉണ്ട്. വളരെ ശാന്തവും മനോഹരവുമാണ് വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശങ്ങള്‍. ചെറിയ പാറകളും മറ്റും കയറി വേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍.



Click it and Unblock the Notifications