Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള് » സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന, പനജി

33

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഗോവയിലെ സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന എന്നാണ് പറയപ്പെടുന്നത്. അലക്‌സാണ്ട്രിയയിലെ കാതറീന് വേണ്ടിയാണ് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടെങ്കിലും നിരവധി ആളുകളാണ് വര്‍ഷം തോറും ഈ പള്ളികാണാനായി എത്തിച്ചേരുന്നത്.

ലോകമെമ്പാടുമുള്ള കൃസ്ത്യാനികള്‍ ഈ പള്ളിയിലെത്തുന്നു. 250 അടി നീളവും 181 അടി വീതിയുമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയ്ക്ക്. 115 അടിയിലധികം ഉയരവുമുണ്ട് ഈ ഭീമന്‍ പള്ളിയ്ക്ക്. ഏതാണ്ട് പത്ത് നിലയിലധികം വരും ഈ ഉയരം. ഈ പള്ളിക്കടുത്തായാണ് പ്രശസ്തമായ മറ്റൊരു പള്ളിയായ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ചും കോണ്‍വെന്റും സ്ഥിതിചെയ്യുന്നത്.

അല്‍പം ചരിത്രം

ഗോവയിലെ അക്കാലത്തെ പള്ളികളില്‍നിന്നും വ്യത്യസ്തമായി മനോഹരമായി സംരക്ഷിക്കപ്പെടുന്ന പള്ളികളിലൊന്നാണ് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന. മുഗളന്മാരില്‍ നിന്നും പോര്‍ട്ടുഗീസുകാര്‍ ഗോവ പിടിച്ചെടുത്തതിന്റെ ഓര്‍മയ്ക്കായാണ് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന പണിതീര്‍ത്തത് എന്ന് കരുതപ്പടുന്നു. 1510 ലാണ് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയുടെ നിര്‍മാണം  ആരംഭിച്ചത്. രണ്ട് ഗോപുരങ്ങളുണ്ടായിരുന്നു പള്ളിക്ക്, അതിലൊന്ന് നശിച്ചുപോയെങ്കിലും പിന്നീട് പുനര്‍നിര്‍മിക്കപ്പെട്ടിട്ടില്ല. 1619ല്‍ പൂര്‍ത്തിയാക്കപ്പെട്ട ഈ പള്ളി സജീവമാകുന്നത് 1640ലാണ്. പള്ളിക്കകത്ത് വിശാലമായ കാഴ്ചകളുണ്ട്. മനോഹരമായ ശബ്ദമുള്ള കൂറ്റന്‍ പള്ളിമണിയാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. ചാപ്പലിനടുത്തായി ക്രോസ് ഓഫ് മിറക്കിള്‍ കാണാം. ഇവിടെയാണ് 1919ല്‍ ജീസസ് ക്രൈസ്റ്റ് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്നത്.

സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയിലെത്താന്‍

തലസ്ഥാന നഗരമായ പനജിയില്‍ നിന്നും ഏതാണ്ട് 9 കിലോമീറ്റര്‍ ദൂരമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയിലേക്ക്. പനജി, വാസ്‌കോ, മര്‍ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയിലേക്ക് കാബുകള്‍ ധാരാളമായി ലഭിക്കും. സ്വന്തം വാഹനത്തില്‍ വരികയോ അല്ലെങ്കില്‍ ബൈക്ക് വാടകയ്ക്ക് എടുക്കുകയോ ആണ് ഉചിതം.

വടക്കന്‍, തെക്കന്‍ ഗോവയില്‍ നിന്നു ഏകദേശം ഒരേ ദൂരമാണ് ഇവിടേക്ക്. ഇതിനടുത്തായി മനോഹരമായ മറ്റു സ്ഥലങ്ങള്‍ കൂടി കാണാനുണ്ട്. സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ചും കോണ്‍വെന്റും നീട്ടിയൊരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന അകലത്തില്‍ മാത്രമാണ് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയില്‍ നിന്നും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu