Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഞ്ച്കുള » ആകര്‍ഷണങ്ങള് » യാദവീന്ദ്ര ഗാര്‍ഡന്‍

യാദവീന്ദ്ര ഗാര്‍ഡന്‍, പഞ്ച്കുള

18

പിഞ്ജോര്‍ ഗാര്‍ഡന്‍ എന്നും അറിയപ്പെടുന്ന ഇത് ഛണ്ഡിഗഡില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ പിഞ്ജോറിലാണ് സ്ഥിതി ചെയ്യുന്നത്.  മുഗള്‍ മാതൃകയില്‍ പട്യാല രാജാവ് നിര്‍മിച്ച ഈ പൂന്തോട്ടം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പതിനേഴാം  നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസിംഗിന്‍റെ കാലത്ത് നിര്‍മിച്ച ഈ പൂന്തോട്ടത്തിന് പട്യാല രാജാവായിരുന്ന മഹാരാജാ യാദവീന്ദ്ര സിംഗിന്‍െറ പേരാണ് നല്‍കിയിരിക്കുന്നത്.

ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും മനോഹരവുമായ പൂന്തോട്ടം എന്നുതന്നെ പറയാവുന്ന ഇവിടത്തെ  വര്‍ണം വാരിവിതറുന്ന ജലധാരകള്‍ ആകര്‍ഷണമാണ്. സഞ്ചാരികള്‍ക്കായി റൂമുകളും റസ്റ്റോറന്‍റും ഇവിടെയുണ്ട്.

തട്ടുകളായി നിര്‍മിച്ചിട്ടുള്ള പൂന്തോട്ടത്തില്‍ രാജസ്ഥാനി മുഗള്‍ മാതൃകയില്‍ തീര്‍ത്ത കൊട്ടാരവുമുണ്ട്. ഒന്നാമത്തെ തട്ടില്‍ നിര്‍മിച്ചിരിക്കുന്ന ഈ കൊട്ടാരം ശീഷ് മഹലുമായും ഹവാ മഹലുമായും കൂട്ടിച്ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാന ഗേറ്റ് ടെറസിലേക്കാണ് തുറക്കുന്നത്. രണ്ടാമത്തേത് രംഗ് മഹല്ലിലേക്കും മൂന്നാമത്തേത് മരങ്ങള്‍ക്കും ചെടികള്‍ക്കുമിടയിലേക്കാണ് തുറക്കുന്നത്.

അടുത്ത തട്ടിലാണ് ജല്‍മഹല്ലും ജലധാരകളും ഉള്ളത്. ഇടതൂര്‍ന്ന മരങ്ങളും ചെടികളുമാണ് അടുത്ത തട്ടില്‍ ഉള്ളത്. അവസാനത്തേതില്‍ തളികയുടെ മാതൃകയിലുള്ള ഓപ്പണ്‍ എയര്‍ തിയേറ്ററും ഉണ്ട്. മൃഗശാലയോട് ചേര്‍ന്നുള്ള മൃഗശാലയും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്.  പ്രകാശത്താല്‍ അലങ്കരിച്ച ക്ഷേത്രവും ഓപ്പണ്‍ എയര്‍ മ്യൂസിയവും നോക്കി നില്‍ക്കുന്ന കാഴ്ചകള്‍ ആണ്.

പൂന്തോട്ടത്തിലൂടെയും മറ്റ് സ്മാരകങ്ങള്‍ക്കിടയിലൂടെയും ചുറ്റി സഞ്ചരിക്കുന്ന ഹെറിറ്റേജ് ട്രെയിന്‍ വേറിട്ട അനുഭവമാകും സന്ദര്‍ശകന് നല്‍കുക. ഗഗ്ഗാര്‍ നദിയുടെ പോഷക നദികളായ കൗഷല്യയും ജജ്ജാറും ഈ പൂന്തോട്ടത്തിന്‍െറ പരിസരത്തിലൂടെയാണ് ഒഴുകുന്നത്. പാണ്ഡവന്‍മാരുടെ നഗരമായിരുന്ന പഞ്ച്പുരയില്‍ നിന്നാണ് ഈ പേര് ഉണ്ടായതെന്നാല്‍ മതപരവും  ചരിത്രപരവുമായ പ്രാധാന്യവും പൂന്തോട്ടത്തിനുണ്ട്. ശിവാലിക്ക് മലനിരകളുടെ പ്രൗഡ കാഴ്ചയും ഇവിടെ നിന്നാല്‍ കാണാം. ഏപ്രിലിലെ ബൈശാഖി ദിനത്തിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന മാമ്പഴ ഉല്‍സവത്തിനുമാണ് ഇവിടെ കൂടുതല്‍ സഞ്ചാരികള്‍ എത്താറ്.

പിഞ്ജോര്‍ നഗരത്തിന്‍െറയും യാദവേന്ദ്ര ഗാര്‍ഡന്‍െറയും പേരും പെരുമയും ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്നതിനായി 2006 മുതല്‍ ഹരിയാനാ സര്‍ക്കാരിന്‍െറ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പിഞ്ജോര്‍ പൈതൃകോല്‍സവവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഉല്‍സവത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളില്‍ നിരവധി പ്രശസ്ത കലാകാരന്‍മാരും പങ്കെടുക്കാറുണ്ട്. ഭീമാദേവി ക്ഷേത്രവും പുരാതനമായ കുളിക്കടവുകളും പൂന്തോട്ടത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഷിംലയിലേക്കുള്ള വഴിയിലുള്ള കല്‍ക്കക്ക് ഇവിടെ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമേയുള്ളൂ.

പിഞ്ജോറില്‍ നടന്ന ഉദ്ഖനനങ്ങളില്‍ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ നിരവധി ശേഷിപ്പുകള്‍ ലഭിച്ചിരുന്നു. കോടികണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ജനവാസമുണ്ടായിരുന്നുവെന്ന് കരുതുന്ന ഇവിടെ നടത്തിയ ഉദ്ഖനനങ്ങളില്‍ എ.ഡി  പത്താം നൂറ്റാണ്ടിലെ വരെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat