നാഷണല്‍ ഹൈവേ 22ല്‍ കല്‍ക്കാ ടൗണിന് സമീപമുള്ള ഈ പുരാതന കാളീ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പ്രശസ്ത ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ഇവിടെ നവരാത്രി ആഘോഷ സമയത്ത് നിരവധി ഭക്തര്‍ എത്താറുണ്ട്. ഐതിഹ്യവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ് ഈ ക്ഷേത്രം പാണ്ഡവര്‍ തങ്ങളുടെ അജ്ഞാതവാസ കാലത്ത് നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. ശിവന്‍ പഞ്ച്കുളയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ.
ഇതോടൊപ്പം ശക്തി ദേവിയെയും ആരാധിക്കാറുണ്ട്. ശക്തി ദേവി ദുര്‍ഗ, കലിക, ചാന്ദി, നൈന, മാന്‍സ, ശാര്‍ദ, അംബിക, കാളി, ഭവാനി എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഹിമാലയത്തിന്‍െറ കവാടമായ കല്‍ക്ക നഗരത്തിന് ആ പേര് ലഭിച്ചത് ഈ കാളീ ക്ഷേത്രത്തില്‍ നിന്നാണെന്നാണ് കരുതുന്നത്.
ചണ്ഡിഗഡില്‍ നിന്ന് 14 കിലോമീറ്ററാണ് കല്‍ക്കയിലേക്കുള്ള ദൂരം. കല്‍ക്ക -ഷിംല റെയില്‍ പാതയുടെ അവസാനവും ഇവിടെയാണ്. 103 ടണലുകള്‍ കടന്നുള്ള യാത്രയാണെന്നതിനാല്‍ റെയില്‍ യാത്രയായിരിക്കും രസകരം.



Click it and Unblock the Notifications