നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടം. ശിവാലിക്ക് മലയുടെ താഴ്വാരത്ത് നൂറേക്കറിലായി പരന്ന് കിടക്കുന്ന ക്ഷേത്രത്തില്‍ ശക്തി എന്നും അറിയപ്പെടുന്ന മാന്‍സാ ദേവിയാണ് പ്രതിഷ്ഠ. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍, പ്രത്യേകിച്ച് നവരാത്ര മേളയുടെ സമയത്ത് ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്താറുണ്ട്.
1811-1815 കാലഘട്ടത്തില്‍ മഹാരാജാ ഗോപാല സിംഗാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഹിമാലയന്‍ സംസ്കൃതിയിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഈ ക്ഷേത്രം ശിവന്‍െറയും ശക്തിയുടെയും ആവാസ കേന്ദ്രമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശക്തിയെ ആരാധിക്കുന്ന നിരവധി മറ്റുക്ഷേത്രങ്ങളും പഞ്ച്കുളയിലും പരിസരത്തുമുണ്ട്. പ്രദേശത്ത് നടത്തിയ ഉദ്ഖനന പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്ത് പുരാതന കാലങ്ങളില്‍ ജീവിച്ചിരുന്ന ജന വിഭാഗത്തിന്‍െറ പരമ്പരാഗത സംസ്കാരത്തിന്‍െറ തെളിവായി ലഭിച്ചിട്ടുണ്ട്. ശക്തിസത്തില്‍ അധിഷ്ഠിതമായ ആരാധനാ രീതിയാണ് പുരാതന കാലം മുതല്‍ ഇവിടത്തുകാര്‍ അനുവര്‍ത്തിച്ച് പോന്നിരുന്നത്. മാന്‍സാ ദേവിയാണ് ഇവിടത്തുകാരുടെ ഇഷ്ടദേവതയും.
നവരാത്രിയാണ് ഇവിടെ വര്‍ണ പകിട്ടോടെയാണ് കൊണ്ടാടുന്നത്. ഒമ്പത് ദിവസത്തെ ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളാണ് എത്താറ്. ആഘോഷത്തിന്‍െറ ഭാഗമായ യാത്രിക (ജടായു) സജ്ജീകരിക്കുന്നത് ഹരിയാന ടൂറിസം വകുപ്പാണ്. അശ്വിന, ചൈത്ര മാസങ്ങളിലായി ഇവിടെ ശ്രദ്ധിയ നവരാത്ര മേളയും നടക്കാറുണ്ട്. ക്ഷേത്ര ട്രസ്റ്റിന്‍െറ കീഴില്‍ വിപുല സൗകര്യങ്ങളാണ് നവരാത്ര ആഘോഷങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഒരുക്കുന്നത്.
തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ കൂടാരങ്ങളും പുതപ്പുകളും താല്‍ക്കാലിക ആശുപത്രികളുമെല്ലാം ഇവിടെ ഈ സമയം ഒരുക്കാറുണ്ട്. കര്‍ശന സുരക്ഷയും ഉണ്ടാകും. പുരാവസ്തുപരവും വിശ്വാസപരവുമായ പ്രാധാന്യം കണക്കിലെടുത്ത് ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങളും നടത്തിപ്പും മെച്ചപ്പെടുത്താന്‍ ഹരിയാന സര്‍ക്കാരും നടപടി സ്വീകരിച്ചിട്ടുണ്ട്. പൈതൃക സ്വത്തായി സംരക്ഷിക്കുന്ന ക്ഷേത്രത്തിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ നിര്‍മാണാവസ്ഥയിലാണ്. 38 ചുമര്‍ ചിത്ര പാനലുകള്‍ കൊണ്ടാണ് ക്ഷേത്രത്തിന്‍െറ ചുമര്‍ അലങ്കരിച്ചിട്ടുള്ളത്. ആര്‍ച്ചുകളും മേല്‍ക്കൂരയുമെല്ലാം പുഷ്പങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. മുള്‍ ശില്‍പ്പകലയുടെ മാതൃകയില്‍ താഴികകുടങ്ങളും മിനാരങ്ങളുമൊക്കെയുള്ള ക്ഷേത്രമാണിത്. ഛണ്ഡിഗഡില്‍ നിന്ന് പത്ത് കിലോമീറ്ററും പഞ്ച്കുളയില്‍ നിന്ന് നാല് കിലോമീറ്ററുമാണ് ഇങ്ങോടുള്ള ദൂരം. ബസുകളും ആട്ടോറിക്ഷകളും ധാരാളം ലഭ്യമാണ്. നവരാത്രി ദിവസങ്ങളില്‍ ധാരാളം പ്രത്യേക ബസ് സര്‍വീസുകളും ഉണ്ടാകും



Click it and Unblock the Notifications