Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഞ്ച്കുള » ആകര്‍ഷണങ്ങള് » നദാ സാഹിബ്

നദാ സാഹിബ്, പഞ്ച്കുള

57

ഗഗ്ഗാര്‍ നദീതീരത്ത് ശിവാലിക് മലയുടെ താഴ്വാരത്തിലുള്ള ചെറിയ കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട  സ്ഥലങ്ങളില്‍ ഒന്നാണ്.  നഗരത്തില്‍ നിന്ന് 15 കിലോമീറ്റററാണ് ഇങ്ങോടുള്ള ദൂരം. ഭംഗാനി യുദ്ധത്തില്‍ മുഗളന്‍മാരെ പരാജയപ്പെടുത്തിയ ശേഷം മടങ്ങവേ ഗുരു ഗോബിന്ദ്സിംഗും സഹ പോരാളികളും ഇവിടെ വിശ്രമിച്ചതായാണ് ചരിത്രം.

ഇതില്‍ ഗുരു പ്രത്യേകം അനുഗ്രഹിച്ച ശിഷ്യനായിരുന്ന നാദാസാഹിബിന്‍െറ പേരാണ് ഈ ഗുരുദ്വാരക്ക് നല്‍കിയിരിക്കുന്നത്. എല്ലാ മാസവും പൂര്‍ണചന്ദ്ര ദിനത്തില്‍ ഇവിടെ ആരാധനയര്‍പ്പിക്കാന്‍ നിരവധി സിക്ക് മത വിശ്വാസികളാണ് എത്താറ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിക്ക് മത വിശ്വാസികള്‍ എത്തുമെന്നതിനാല്‍ ഈ സമയം ഇവിടെ ഉല്‍സവാന്തരീക്ഷമായിരിക്കും. ആദ്യം നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റിയിട്ടുണ്ട്.  

നിലവില്‍ രണ്ട് നിലകളിലായി ഗോപുരത്തോടെയുള്ള കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്കുള്ള താമസ സ്ഥലവും പുരോഹിതന്‍െറ വിശ്രമ സ്ഥലവുമെല്ലാം വേറെ വേറെ കെട്ടിടങ്ങളിലാണ്.  പ്രധാന ഗുരുദ്വാരയില്‍ നിന്ന്  കല്ലുകൊണ്ട് മതില്‍ കെട്ടിയാണ് ഇവയെ വേര്‍തിരിച്ചിരിക്കുന്നത്. ഗുരുദ്വാരയുടെ മുകളില്‍ ഉയരത്തില്‍ പുണ്യ പതാകയും പാറിപ്പറക്കുന്നുണ്ട്. സമൂഹ അന്നദാനങ്ങളും മതപരമായ ഒത്തുചേരലുകളും പ്രതിദിനമെന്നവണ്ണം ഇവിടെ നടക്കുന്നുമുണ്ട്. പാര്‍ക്കിംഗ് അടക്കം സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ മൂന്ന് നിലകളിലുള്ള കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. സിക്ക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയമാണ് മറെറാരു പുതിയ പദ്ധതി.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed