1526 ഏപ്രില്‍ 21 ന് നടന്ന ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ മുഗള്‍ ഭരണാധാകാരി ബാബറിനോട് പരാജയപ്പെട്ട് വീരചരമം പ്രാപിച്ച ധീര യോദ്ധാവാണ് ഇബ്രാഹിം ലോധി. വെടിമരുന്നും തോക്കും പീരങ്കിയും മറ്റും ഉപയോഗിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ യുദ്ധമായിരുന്നു ഒന്നാം പാനിപ്പറ്റ് യുദ്ധം.
ശരാശരി കണക്കുപ്രകാരം അന്ന് യുദ്ധത്തില്‍ ബാബറിന്‍റെ സൈന്യത്തില്‍ 15000 പേരാണ് ഉണ്ടായിരുന്നത്.എന്നാല്‍ 25 യുദ്ധ പീരങ്കികള്‍ മുഗള്‍സൈന്യത്തിനുണ്ടായിരുന്നു. അതേസമയം ഇബ്രാഹിം ലോധിയുടെ സൈന്യത്തില്‍ ഒരു കോടിയോളം ആളുകളുണ്ടായിരുന്നു.യുദ്ധത്തിനായി 1000 ആനകളേയും ലോധിയുടെ സൈന്യം രംഗത്തിറക്കി.
എന്നാല്‍ യുദ്ധതന്ത്രങ്ങളില്‍ വിവേകശാലിയായ ബാബര്‍ കുതിരവണ്ടികള്‍ മുന്നില്‍ അണി നിരത്തി അതിനു പുറകില്‍ തീ തുപ്പുന്ന തോക്കുകളും പീരങ്കികളും ഘടിപ്പിച്ച് ലോധിയുടെ സൈന്യത്തെ നേരിട്ടു. പുതുപുത്തന്‍ ആയുധങ്ങള്‍ കൊണ്ട് ലോധിയുടെ ആള്‍ബലത്തെ തടുക്കാന്‍ ബാബറിന് കഴിഞ്ഞു.
യുദ്ധക്കളത്തില്‍ മരിച്ചുവീണ ലോധിയുടെ മൃതശരീരം അനുയായികള്‍ ഉപേക്ഷിച്ചുപോയി.പാനിപ്പറ്റിലെ തഹസില്‍ ഓഫീസിനടുത്താണ് ലോധിയുടെ ശരീരം അടക്കിയത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്ത് ലോധിയെക്കുറിച്ച ഉറുദുവില്‍ ആലേഖനം ചെയ്ത ശിലാലിഖിതം ശവകുടീരത്തിനു മുന്നില്‍ സ്ഥാപിച്ചു.



Click it and Unblock the Notifications