Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാനിപ്പറ്റ് » ആകര്‍ഷണങ്ങള് » ബു-അലി ഷാ കലന്ദറിന്‍റെ ശവകുടീരം

ബു-അലി ഷാ കലന്ദറിന്‍റെ ശവകുടീരം, പാനിപ്പറ്റ്

27

പാനിപ്പറ്റിലെ സന്യാസിവര്യനായിരുന്ന ഷെയ്ക്ക് ഷറഫുദ്ദീന്‍ ആണ് ബു-അലി ഷാ കലന്ദര്‍ എന്ന പേരിലറയപ്പെട്ടത്.  സന്യാസിവര്യനും പണ്ഢിതനുമായിരുന്ന ഷെയ്ക്ക ഫക്രുദ്ദീന്‍റെ മകനായിരുന്നു ഷെയ്ക്ക ഷറഫുദ്ദീന്‍.

ദൈവാനുഗ്രഹം നിറഞ്ഞവന്‍ എന്ന അര്‍ത്ഥത്തിലാണ് കലന്ദര്‍ എന്ന പേര് ഇദ്ദേഹത്തിന്‍റെ പേരിനൊപ്പം ചേര്‍ത്തത്.അതേസമയം സ്വന്തം കഴിവിലും ജ്ഞാനത്തിലും അഹന്ത കാണിക്കാതെ ആരോടും യാചിക്കാതെ ഭക്തരും വിശ്വാസികളും തരുന്നത് സ്വീകരിച്ചുകൊണ്ടായിരുന്നു ഷെയ്ക്ക് ഷറഫുദ്ദീന്‍റെ ജീവിതം. എഡി 1190 ല്‍ജനിച്ച് 122 വര്‍ഷം ജീവിച്ച ബു -അലി ഷാ കലന്ദറിന്‍റെ ശവകുടീരം നിര്‍മ്മിച്ചത് അലാവുദ്ദീന്‍ ഖില്‍ജിയുടെ മക്കളായ ഖിസിര്‍ ഖാനും ഷാദി ഖാനും ചേര്‍ന്നാണ്.

നഗരമധ്യത്തില്‍ കലന്ദര്‍ ചൌക്ക് എന്ന സ്ഥലത്താണ് ഈ ശവകുടീരമുള്ളത്. പ്രസിദ്ധനായ ഉറുദു കവി ഖവാജ അല്‍ത്താഫ് ഹുസൈന്‍ ഹലി പാനിപ്പറ്റിയുടെ ശവകുടീരവും ഇതിനൊപ്പം സ്ഥിതി ചെയ്യുന്നുണ്ട്.എല്ലാ വ്യാഴാഴ്ച്ചകളിലും വിശ്വാസികള്‍ ഈ ശവകുടീരത്തില്‍  പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun