ഉദയമതി റാണിയാണ് 1063 ല്‍ ഭര്‍ത്താവിന്‍റെ സ്നേഹസ്മരണയ്ക്കായ് പടവുകളുള്ള ഈ കിണര്‍ വിസ്മയം പണിതത്. സോലങ്കി രാജവംശ സ്ഥാപകനായ ഭീംദേവ് ഒന്നാമനാണ് ഉദയമതിയുടെ ഭര്‍ത്താവ്. സരസ്വതിനദിയിലെ വെള്ളം വഹിച്ചുകൊണ്ടുവന്ന മണ്ണും ചെളിയും കിണറിന്‍റെ കുറെയേറെ പടവുകളെ മൂടിയിട്ടുണ്ട്. ഇനിയും നശിക്കാതെ അവശേഷിക്കുന്ന തൂണുകള്‍ സോലങ്കി വംശത്തെ കുറിച്ചും അവരുടെ ശിലാനൈപുണ്യത്തെയും പറ്റി സന്ദര്‍ശകരോട് വാചാലരാവും.
ചുമരിലെ കൊത്തുപണികളില്‍ അധികവും വിഷ്ണുവും ദേവന്‍റെ അവതാരങ്ങളായ രാമന്‍, വാമനന്‍, മഹിഷാസുര മര്‍ദ്ദിനി, കല്‍ക്കി എന്നിവരുമാണ്.



Click it and Unblock the Notifications