ബീഹാറിലെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പ്രതീകമാണ് കോണ്‍ഗ്രസ് മൈതാനം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് സമ്മേളനങ്ങള്‍ നടത്താനാണ് ഈ മൈതാനം ഉപയോഗിച്ചിരുന്നത്. ഡോ. രാജേന്ദ്രപ്രസാദ്, ജവഹര്‍ലാല്‍ നെഹ്‌റു, ജയപ്രകാശ് നാരായണ്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇവിടെ നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബീഹാറിലെ ആദ്യ ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ആയിരുന്ന അനുഗ്രഹ് നരൈന്‍ സിന്‍ഹയുടെ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.



Click it and Unblock the Notifications