പുരാതനമായ ഹനുമാന് ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് മഹാവീര്‍ മന്ദിര്‍. ഉത്തരേന്ത്യയില്‍ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ രണ്ടാം സ്ഥാനവും മഹാവീര്‍ മന്ദിറിനുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ക്ഷേത്രത്തിലെത്തുന്നത്. വിഭജനത്തെ തുടര്‍ന്ന് വലിയൊരു വിഭാഗം ഹിന്ദുക്കള്‍ പട്നയില്‍ അഭയം തേടി.
ഇതിന് ശേഷമാണ് ഈ ക്ഷേത്രത്തെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങുന്നത്. വിശ്വാസികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാണ് സങ്കടമോചകനായ ഹനുമാന് സ്വാമിയെ ആരാധിക്കുന്നത്. രാമനവമിയോട് അനുബന്ധിച്ച് ധാരാളം വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.