സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറ്റ്‌ന മ്യൂസിയം ജാദുഗര്‍ എന്ന് പേരിലാണ് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ശ്രീബുദ്ധന്റെ തിരുശേഷിപ്പുകള്‍, 200 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള മരത്തിന്റെ ഫോസില്‍, ദിദര്‍ഗഞ്‌ജ് യക്ഷിയുടെ പ്രതിമ മുതലായവയാണ് മ്യൂസിയത്തിലെ ഏറ്റവും പ്രശസ്‌തമായ പ്രദര്‍ശന വസ്‌തുക്കള്‍. പട്നയുടെ ചരിത്രത്തെ കുറിച്ച് അടുത്ത് അറിയാന്‍ മ്യൂസിയം സന്ദര്‍ശനം സഹായിക്കും.



Click it and Unblock the Notifications