ബെയ്‌ലി റോഡിന് സമീപത്താണ് സഞ്‌ജയ് ഗാന്ധി ദൈവിക് ഉദ്യാന്‍ എന്ന് അറിയപ്പെടുന്ന പറ്റ്‌ന മൃഗശാല സ്ഥിതി ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും മറ്റും സംരക്ഷിക്കുന്നതിന് വലിയ പ്രാധാന്യമാണ് മൃഗശാലാ അധികൃതര്‍ നല്‍കുന്നത്. അവര്‍ ഇതില്‍ ഒരുപരിധി വരെ വിജയിച്ചിട്ടുമുണ്ട്.
കടുവ, പുള്ളിപ്പുലി, ക്‌ളൗഡഡ് ലെപ്പേഡ് ഹിപ്പപൊട്ടാമസ്, മുതല, ആന, ഹിമാലയന്‍ കരടി മുതലായ 110 വര്‍ഗ്ഗങ്ങളില്‍ പെട്ട 800ല്‍ അധികം മൃഗങ്ങള്‍ ഇപ്പോള്‍ ഈ മൃഗശാലയിലുണ്ട്. മരങ്ങള്‍, കുറ്റിച്ചെടികള്‍, ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ മുന്നൂറോളം സസ്യവര്‍ഗ്ഗങ്ങളും ഇവിടെ വളരുന്നു.
മൃഗശാലയുടെ മറ്റ് ആകര്‍ഷണങ്ങളാണ് അക്വേറിയവും സ്‌നേക് ഹൗസും. അക്വേറിയത്തില്‍ 35 ഇനം മീനുകളുണ്ട്. അഞ്ച് ഇനങ്ങളില്‍ പെട്ട 32 പാമ്പുകളാണ് സ്‌നേക് ഹൗസിലുള്ളത്.



Click it and Unblock the Notifications