ത്രിശൂലവുമേന്ത്രി നില്‍ക്കുന്ന പമശിവനാണ് പട്ടടക്കല്‍ കടിസിദ്ധേശ്വരക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ഏകദേശം എ ഡി ഏഴാം നൂറ്റാണ്ടിലാണ് കടിസിദ്ധേശ്വരക്ഷേത്രത്തിന്റെ നിര്‍മാണം. ഇതിന്റെ ഇരട്ടക്ഷേത്രമെന്നുവിളിക്കപ്പെടുന്ന ജംബുലിംഗേശ്വരക്ഷേത്രത്തിലേതുപോലെ തന്നെ അഞ്ചുഗോപുരങ്ങള്‍ കടിസിദ്ധേശ്വരക്ഷേത്രത്തിനുണ്ട്. ഒരേസമയത്താണ് ഇരുക്ഷേത്രങ്ങളും നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ഐഹോളെയിലെ ഹുച്ചിമള്ളി ക്ഷേത്രത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ നഗര വാസ്തുവിദ്യാ രീതിയാണ് ഇരുക്ഷേത്രങ്ങളുടെയും നിര്‍മാണത്തന് അവലംബിച്ചിട്ടുള്ളത്.
ചതുരാകൃതിയിലുള്ള ഗര്‍ഭഗൃഹതത്തില്‍ പീഠത്തിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. സമചതുരാകൃതിയിലുള്ള മണ്ഡപവും ഇതിനോട് ചേര്‍ന്നായുണ്ട്. നൃത്തം ചെയ്യുന്ന രൂപത്തിലുള്ള ശിവ- പാര്‍വ്വതിമാരുടെ രൂപമുള്ള പ്രാര്‍ത്ഥനാഹാളും ഇവിടെയുണ്ട്. വടക്കുവശത്ത് അര്‍ദ്ധനാരീശ്വരന്‍, തെക്കുഭാഗത്ത് ശിവന്‍, പടിഞ്ഞാറുഭാഗത്ത് ഹരിഹരന്‍ എന്നിവരുടെ ശില്‍പങ്ങളാല്‍ ശ്രീകോവിലന്റെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നു. പട്ടടക്കലിലേക്കുള്ള യാത്രയില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു കാഴ്ചയാണ് കടിസിദ്ധേശ്വരക്ഷേത്രം.



Click it and Unblock the Notifications