വിക്രമാദിത്യ മറ്റൊരു രാജ്ഞിയായിരുന്ന ത്രിലോക്യമഹാദേവിയാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം പണിതതെന്നാണ് കരുതപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം. പല്ലവന്മാരെ തോല്‍പ്പിച്ച വിക്രമാദിത്യന്റെ വിജയസ്മരണയ്ക്കായാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം നിര്‍മിച്ചത്. ദ്രാവിഡ വാസ്തുവിദ്യാരീതിയില്‍ നിര്‍മിച്ച ഈ ക്ഷേത്രം അതിന്റെ രൂപകല്‍പ്പനയിലും ചിത്രപ്പണിയിലും വിരൂപാക്ഷ ക്ഷേത്രത്തിനോട് സാമ്യമുള്ളതാണ്.
പട്ടടക്കലിലെ യാത്രയില്‍ കണ്ടിരിക്കേണ്ട ഒന്നാണ് മല്ലികാര്‍ജ്ജുന ക്ഷേത്രം.ഗര്‍ഭഗൃഹവും സഭാമണ്ഡപവും മറ്റൊരു ചെറിയൊരു ശ്രീകോവിലും ഉള്‍ക്കൊള്ളുന്നതാണ് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലെ പ്രദക്ഷിണവഴി. നേരത്തെ മഹിഷാസുരമര്‍ദ്ദിനി, ഗണപതി എന്നിവരുടെ പ്രതിഷ്ഠയുണ്ടായിരുന്ന രണ്ട് ചെറിയ ശ്രീകോവിലുകള്‍ ഇപ്പോള്‍ ശൂന്യമാണ്. സഭാമണ്ഡപത്തിലെ തൂണുകളില്‍ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിരിക്കുന്നത് കാണാം. പുരാതനകാലത്തെ ശില്‍പചാതുര്യത്തിന്റെ അടയാളം പോലെ നില്‍ക്കുന്ന നന്ദിമണ്ഡപമാണ് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇതിന്റെ അടിത്തറയില്‍ ആന, കുതിര മുതലായ മൃഗങ്ങളുടെ ചിത്രങ്ങള്‍ കാണാം.



Click it and Unblock the Notifications