പൗറിയില്‍ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഖിര്‍സു എന്ന മനോഹരമായ സ്ഥലത്തത്തൊം. മധ്യഹിമാലയന്‍ ഭാഗങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഖിര്‍സു നിങ്ങള്‍ക്ക് കാഴ്ചവക്കുന്നത്. ശുദ്ധഗ്രാമീണഭംഗിയാണ് 1700 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ നിന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഓക്കും ദേവദാരുവും നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിയും പക്ഷികളുടെ ശ്രവണസുന്ദരമായ ശബ്ദവും ഖിര്‍സുവിനെ മനോഹരിയാക്കുന്നു. പച്ച ആപ്പിള്‍ നിറഞ്ഞുനില്‍ക്കുന്ന ഫലോദ്യാനം സ്ഥലത്തിന് പ്രത്യേക വശ്യത നല്‍കുന്നു. ഗാന്ധിയാല്‍ ദേവതയുടെ പ്രതിഷ്ഠയുള്ള പുരാതന അമ്പലവും ഖിര്‍സുവിന് സമീപത്തുണ്ട്. ടൂറിസ്റ്റ് റെസ്റ്റ് ഹൗസും ഫോറസ്റ്റ് റെസ്റ്റ് ഹൗസും സന്ദര്‍ശകര്‍ക്ക് താമസസൗകര്യമൊരുക്കുന്നു.



Click it and Unblock the Notifications