ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് മഹാകാളി ക്ഷേത്രം. ഗുജറാത്തിലെ വഡോദരയില്‍ നിന്നും 53 കിലോമീറ്റര്‍ ദൂരെ പാവഗഢില്‍ നിലകൊള്ളുന്ന ഈ ക്ഷേത്രം ഗുജറാത്തിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്നാണ്. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ ദിവസവും അനുഗ്രഹം തേടി മഹാകാളികയുടെ സന്നിധിയിലെത്തുന്നത്. ഭയപ്പെടുത്തുന്ന രൂപഭാവങ്ങള്ക്കപ്പുറം തന്റെ ഭക്തരുടെ ആഗ്രഹങ്ങളെ നിറവേറ്റിക്കൊടുക്കുന്ന ശക്തിസ്വരൂപിണിയാണ് മഹാകാളിക എന്നാണ് വിശ്വാസം. ധാരാളം വിദ്യാര്‍ഥികളും ഈ ക്ഷേത്രത്തില്‍ വിനോദയാത്രയ്ക്കായി എത്താറുണ്ട്.
51 ശക്തി പീഠങ്ങളില്‍ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.രണ്ട് നിലകളാണ് ക്ഷേത്രത്തിനുള്ളത്. താഴത്തെ നിലയില്‍ മഹാകാളിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. മുകളിലത്തെ നില മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം പവിത്രമാണ്.