ഗോവ മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുള്ള ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ഒരു ടൗണ്‍ പ്രദേശമാണ് പേര്‍നേം. ബീച്ചുകളുടെയും മറ്റും ഇടയില്‍ നിന്നും ഒരുദിവസത്തെ അവധിയെടുക്കാനാഗ്രഹിക്കുന്ന സഞ്ചാരികളാണ് പൊതുവെ ഇവിടെയെത്തുന്നത്. ചപ്പോറ, തിരക്കോള്‍ നദികളുടെ മനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവസരം കൂടിയാണ് ഇവിടെ ലഭിക്കുന്നത്.
മീന്‍പിടുത്തമാണ് ഇവിടെയുള്ള ആളുകളുടെ പ്രധാന വരുമാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്തായിരുന്നു ഗോവയുടെ അവസ്ഥ എന്ന് മാറിനിന്ന് നോക്കിക്കാണാനുള്ള അവസരമാണ് പേര്‍നേമിലെത്തുന്ന സഞ്ചാരിക്ക് ലഭിക്കുന്നത്. ഗോവയുടെ സൗകര്യങ്ങളൊന്നും നല്‍കാനില്ലാത്ത ഒരു പ്രദേശമാണ് പേര്‍നേം. ദേശ്പ്രഭു മന്ദിരവും ശ്രീ ഭഗവതി ക്ഷേത്രവുമാണ് പേര്‍നേമിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. വിദേശികള്‍ ഏറെ വരുന്ന സ്ഥലമാണിത്.
ഹിന്ദു പ്രഭുക്കളുടെ കൂറ്റന്‍ മന്ദിരമാണ് ദേശ്പ്രഭു. ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഗജസ്മാരകങ്ങളാണ് ഇവിടെത്തെ ആകര്‍ഷകമായ മറ്റൊരു കാഴ്ച വടക്കേ ഇന്ത്യയില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമുള്ളൊരു സ്ഥമാണ് പേര്‍ണേം. ഗോവന്‍ തലസ്ഥാനമായ പനജിയില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ബൈക്കിലോ മറ്റോ യാത്രചെയ്യുന്നതും മനോഹരമായ ഒരു അനുഭവമായിരിക്കും.



Click it and Unblock the Notifications