നുഹ്, നുഹ് ഹോഡാല്‍ റോഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മനോഹരമായ തടാകമാണ് ഇവിടത്തെ ആകര്‍ഷണം. ചരിത്രാതീത കാലത്തെ നിരവധി ശേഷിപ്പുകള്‍ ഇവിടെ നടത്തിയ ഉദ്ഖനനത്തില്‍ കണ്ടത്തെിയിട്ടുണ്ട്. മെഡീവിയല്‍ കാലഘട്ടത്തിലേതെന്ന് കരുതുന്ന വിഷ്ണുവിന്‍െറ അവതാരങ്ങളായ വരാഹ, നരസിംഹ രൂപങ്ങളുടെ കല്‍പ്രതിമകള്‍ ഇവിടെ നിന്ന് കണ്ടത്തെിയിട്ടുണ്ട്. മെഡീവിയല്‍ കാലഘട്ടത്തിന് ശേഷമുള്ളതെന്ന് കരുതുന്ന ലക്ഷ്മി ദേവിയുടെ വിഗ്രഹവും ഇവിടെ നടത്തിയ ഉദ്ഗ്രഥനത്തില്‍ ലഭിച്ചിരുന്നു.



Click it and Unblock the Notifications