സമുദ്രനിരപ്പില്‍ നിന്ന് 2734 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാരായണ്‍ ആശ്രമം പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 44 കിലോമീറ്റര്‍ ദൂരെയാണ്. 1936 ല്‍ ശ്രീ നാരായണ സ്വാമിയാണ് ഇത് സ്ഥാപിച്ചത്. ആത്മീയവും സാമുദായികവുമായ നിരവധി കര്‍മ്മങ്ങള്‍ അനുയായികള്‍ക്ക് ഈ ആശ്രമം സംഘടിപ്പിക്കാറുണ്ട്. ഒരേ സമയം 40 പേര്‍ക്ക് തങ്ങാനുള്ള താമസ സൌകര്യം ഈ ആശ്രമത്തിലുണ്ട്. കനത്ത ഹിമപാതമുള്ളതിനാല്‍ ശൈത്യകാലങ്ങളില്‍ ഈ ആശ്രമം തുറന്ന് പ്രവര്‍ത്തിക്കാറില്ല.