പിതോരഘറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമമാണ് ജൂലാഘട്. അതിര്‍ത്തിക്ക് സമാന്തരമായി കാളി നദി കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്നു. ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിച്ച് കാളി നദിക്ക് കുറുകെ ഒരു തൂക്കുപാലമുണ്ട്.
കാളി നദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന മഹെസനി ക്ഷേത്രം ധാരാളം ആളുകള്‍ സന്ദര്‍ശിക്കുന്നു. ഈ നദിയില്‍ സന്ദര്‍ശകര്‍ക്ക് തടിച്ചങ്ങാടത്തില്‍ സഞ്ചരിച്ച് ആനന്ദിക്കാനുള്ള സൌകര്യവുമുണ്ട്. ജൂലാഘട്ടില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള തലേശ്വര്‍ മഹാദേവ ക്ഷേത്രം കാണേണ്ടത് തന്നെയാണ്. മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായ ത്രിപുര സുന്ദരി ക്ഷേത്രം ഇവിടെ നിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെ നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications