തിരുമൂര്‍ത്തി ഡാമിനോട് ചേര്‍ന്നാണ് തിരുമൂര്‍ത്തി ഹില്‍സ്. തിരുമൂര്‍ത്തി ക്ഷേത്രം ഈ കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ അമരലിംഗേശ്വരര് ക്ഷേത്രത്തിനടുത്തുകൂടി കടന്ന് പോകുന്ന ഒരരുവിയാണ് തിരുമൂര്‍ത്തി വെള്ളച്ചാട്ടത്തിലെത്തുന്നത്. ഐതിഹ്യമനുസരിച്ച് അതാരി മഹര്‍ഷിയും അദ്ദേഹത്തിന്റെ ഭാര്യ അനുഷിയ ദേവിയും ഈ കുന്നുകളിലാണ് താമസിച്ചിരുന്നത്. ഇവരുടെ ഭക്തി പരീക്ഷിക്കാനായി മൂന്ന് ദൈവങ്ങളും കൂടി ഇവിടെയെത്തി.
ദൈവങ്ങള്‍ അനുഷിയ ദേവി നഗ്നയായി വന്ന് നേര്‍ച്ച ദ്രവ്യങ്ങള്‍ നല്കാന് ആവശ്യപ്പെട്ടു. അനുഷിയ ദേവി തന്റെ ശക്തിയാല്‍ ദേവന്മാരെ കുഞ്ഞുങ്ങളാക്കി മാറ്റി അവര്‍ക്ക് മുലയൂട്ടി. ശേഷം ദൈവങ്ങള്‍ അവരെ അനുഗ്രഹിച്ച് മടങ്ങി. അതിന് ശേഷം ഈ മൂന്ന് ദൈവങ്ങളുടെ പേരില്‍ തിരുമൂര്‍ത്തി കുന്നുകള്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്.