പ്രഭാതത്തിന്റെ നഗരം എന്ന് അറിയപ്പെടുന്ന ഓറോവില്‍ നഗരം പോണ്ടിച്ചേരിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഒരുമിച്ച് കഴിയുന്ന ആഗോള നഗരമാണിത്. അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ നഗരം ആതിഥ്യമരുളുന്നുണ്ട്. സാമൂഹിക ജീവിതത്തിന്റെയും സാംസ്‌കാരിക ഐക്യത്തിന്റെയും ഉത്തമോദാഹരണമായാണ് ഓറോവില്‍ നഗരം സ്ഥിതി ചെയ്യുന്നത്.
അമ്മ എന്ന് പൊതുവില്‍ അറിയപ്പെട്ടിരുന്ന മിറ അല്‍ഫസ്സ ആണ് 1968 ല്‍ ഓറോവില്‍ നഗരം സ്ഥാപിക്കുന്നത്. അരബിന്ദോ സൊസൈറ്റിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സംസ്‌കാരങ്ങളിലെ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഐക്യത്തോടെ താമസിക്കാനൊരു സ്ഥലം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഓറോവില്‍ നഗരത്തിന് രൂപം നല്‍കിയിരിക്കുന്നത്.
ശാന്തി മേഖല, വ്യവസായ മേഖല, ഭവന മേഖല, അന്തര്‍ദ്ദേശീയ മേഖല, സാസംസ്‌കാരിക മേഖല, ഗ്രീന്‍ ബെല്‍റ്റ് എന്നിങ്ങനെ വ്യത്യസ്‌ത മേഖലകള്‍ ഓറോവില്‍ നഗരത്തില്‍ ഉണ്ട്. ഓറോവില്‍ നഗരത്തിലെ പ്രധാന ആകര്‍ഷണം മാത്രി മന്ദിര്‍ ആണ്. മാത്രി മന്ദിറിന്റെ നിര്‍മ്മാണ ശൈലിതന്നെ ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ്. ഓറോ ബീച്ച് നഗരത്തിന്റെ വളരെ അടുത്തായിട്ടാണ്.



Click it and Unblock the Notifications