ഏഴ് തടാകങ്ങളുടെ താഴ്വരയെന്നും ഗിര്‍ഗണ്‍ ധോക് അറിയപ്പെടുന്നു. പൂഞ്ചില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കടോര്സാര്, നന്ദന്സാര്, നീല്സാര്, സുഖ്സാര്, ഗുംസാഗര്, കാല്ദച്നി സാര്‍, ഭാഗ്സാര് എന്നിവയാണ് ഈ ഏഴ് തടാകങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 12000 അടി ഉയരത്തിലാണ് ഈ താഴ്വര സ്ഥിതിചെയ്യുന്നത്.