Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോര്‍ബന്ദര്‍ » ആകര്‍ഷണങ്ങള് » ബര്‍ദഹില്‍സ് വന്യജീവിസങ്കേതം

ബര്‍ദഹില്‍സ് വന്യജീവിസങ്കേതം, പോര്‍ബന്ദര്‍

15

പോര്‍ബന്ദര്‍, ജാംനഗര്‍ എന്നീ രണ്ട് ജില്ലകളിലായി പടര്‍ന്ന് കിടക്കുന്ന ഈ മനോജ്ഞ സങ്കേതത്തിലേക്ക് പോര്‍ബന്ദര്‍ പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രമെ ദൂരമുള്ളു. റിസര്‍വ്വ് വനമായിരുന്ന ഈ പ്രദേശം 1979 ലാണ് വന്യജീവിസങ്കേതമായി അറിയപ്പെട്ടത്. മലമ്പാതകളും സമതലങ്ങളും സുന്ദരമായ കൊച്ചരുവികളുമുള്ള ഈ പ്രദേശം പച്ചവിരിച്ച വൃക്ഷങ്ങളാലും കൃഷിഭൂമികളാലും ആവരണം ചെയ്തിരിക്കുന്നു.

അറബിക്കടലില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളു എങ്കിലും ഈ ഭൂമിയെ  ലവണസ്വഭാവത്തില്‍ നിന്ന് പ്രതിരോധിക്കുന്നതില്‍  ഇവിടത്തെ പച്ചപ്പുകള്‍ മുഖ്യപങ്ക് വഹിക്കുന്നു. വംശമറ്റുകൊണ്ടിരിക്കുന്ന ഒരുപാട് മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഈ സാങ്ച്വറിയുടെ ഭാഗമായുണ്ട്.

ചെന്നായ, പുള്ളിപ്പുലി, വിഷപാമ്പുകള്‍, ചീങ്കണ്ണി, മരയോന്തുകള്‍, പരുന്തുകള്‍ എന്നിവയുടെ ആവാസകേന്ദ്രമാണിത്. 192.31 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഈ സാങ്ച്വറിയില്‍ മൃഗങ്ങള്‍ക്ക് പുറമെ നിരവധി വര്‍ണ്ണങ്ങളിലുള്ള ചെടികളും ഔഷധസസ്യങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം പുറമെ ഈ സുന്ദരമായ അഭയകേന്ദ്രത്തില്‍ ബിലേശ്വരി, ജോഗ്രി എന്നിങ്ങനെ താല്‍ക്കാലിക നദികളുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun