Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുനലൂര്‍ » ആകര്‍ഷണങ്ങള് » പുനലൂര്‍ തൂക്കുപാലം

പുനലൂര്‍ തൂക്കുപാലം, പുനലൂര്‍

10

1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.

എന്നാല്‍ ഇപ്പോള്‍ ഇതുവഴി വാഹനങ്ങളോടുന്നില്ല, സംരക്ഷിത ദേശീയ സ്മാരകമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് പാലം. ആറു വര്‍ഷമെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പാലം തെക്കേ ഇന്ത്യയിലെ ഗതാഗത യോഗ്യമായിരുന്ന ഏക തൂക്കുപാലമായിരുന്നു. തൂക്കുപാലം പണികഴിഞ്ഞിട്ടും പുനലൂരിലെ ജനങ്ങള്‍ക്ക് അതിന് ബലമുണ്ടാകില്ലെന്ന് കരുതി പാലം ഉപയോഗിയ്ക്കാന്‍ മടിച്ചുവത്രേ.

ഇക്കാര്യമറിഞ്ഞ ഹെന്റി പാലത്തിന്റെ ബലം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം കുടുംബവുമൊത്തെ പാലത്തിന് താഴേയ്ക്കൂടി ബോട്ടില്‍ സഞ്ചരിച്ചു, ഇതിനൊപ്പം തന്നെ പാലത്തിന്റെ ബലം നാട്ടുകാരെ ബോധ്യപ്പെടുത്താനായി പാലത്തിന് മുകളിലൂടെ ആറ് ആനകളെ ഒരുമിച്ച് നടത്തുകയും ചെയ്തു. ഇതില്‍പ്പിന്നീടാണ് പാലം ഉപയോഗിക്കാന്‍ നാട്ടുകാര്‍ ധൈര്യപ്പെട്ടതെന്നാണ് കഥ.

അന്നത്തെക്കാലത്ത് വനപ്രദേശമായിരുന്ന ഈഭാഗത്തെ കാട്ടുമൃഗശല്യം കുറയ്ക്കാന്‍ വേണ്ടിയാണത്രേ ഈ പാലം പണിതത്. കോണ്‍ക്രീറ്റ് പാലങ്ങത്തിലൂടെ മൃഗങ്ങള്‍ക്ക് അനായാസേന നടക്കാന്‍ കഴിയുമത്രേ, പക്ഷേ തൂക്കുപാലത്തിലൂടെ മൃഗങ്ങള്‍ കടക്കില്ലെന്നാണ് പറയുന്നത്. ആരെങ്കിലും നടക്കാന്‍ തുടങ്ങിയാല്‍ പാലം ഇളകും ഇതോടെ മൃഗങ്ങള്‍ പേടിച്ച് പിന്‍മാറുമെന്നതാണ് ഇതിന് പിന്നിലെ കാര്യം. രണ്ട് തൂണുകളും കൂറ്റന്‍ ഇരുമ്പു വടങ്ങളും ഉപയോഗിച്ചാണ് പാലം പണിതിിരക്കുന്നത്.

കരയോടുചേര്‍ന്നുള്ള രണ്ട് വലിയ കമാനാകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിയ്ക്കുന്ന വിധത്തില്‍ ഇരുവശത്തുമായി രണ്ട് കൂറ്റന്‍ വടങ്ങളില്‍ തൂക്കിയിട്ടിരിക്കുകയാണ് ഇതിന്റെ പ്രധാന ഭാഗം. ഈ വടങ്ങള്‍ കരഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുളിറക്കി ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഈ കിണറുകളില്‍ ഓരോന്നിനും നൂറടിയോളം താഴ്ചയുണ്ട്. വടങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് പാളികളാല്‍ പൊതിഞ്ഞ തേക്കുതടികള്‍ നിരത്തിയാണ് ഗതാഗതം സാധ്യമാക്കിയത്. തമിഴ്‌നാടുമായുള്ള വാണിജ്യ വ്യവസായ ബന്ധത്തിന് ഈ പാലം ഏറെ സഹായകമായിട്ടുണ്ട്. മാത്രമല്ല പുനലൂരില്‍ തമിഴ് സംസ്‌കാരത്തിന്റെ സ്വാധീനമുണ്ടായതും ഈ പാലം വന്നതില്‍പ്പിന്നെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue