പുരിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ പുരി കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡിലാണ് ഈ കടല്‍തീരം. കായലിന്‍െറ ശാന്തമായ ഓളങ്ങളും കടലിന്‍െറ രൗദ്രതയും തമ്മിലെ ഏറ്റുമുട്ടലാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സന്ദര്‍ശകര്‍ അധികമൊന്നും എത്തിപ്പെടാത്ത ഈ കടല്‍തീരം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍, രണ്ടാമതൊന്ന് കൂടി വരാന്‍ നമ്മള്‍ കൊതിക്കും. സ്വദേശികളെയും വിദേശികളെയും കൊതിപ്പിക്കുന്ന വശ്യമായ സൗന്ദര്യത്തിന് പുറമെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്.
തീരത്തിന്‍െറ അരികുപറ്റി ഒഴുകുന്ന നദി ബലിഗായിയുടെ സൗന്ദര്യത്തിന് മാറ്റേകുന്നു. സൂര്യസ്നാനത്തിന് ഏറെ അനുയോജ്യമായ തീരമാണ് ഇവിടം. സാഹസികര്‍ക്ക് കടലില്‍ കുളിക്കാനും കഴിയും വിധം ശക്തികുറഞ്ഞവയാണ് ഇവിടത്തെ തിരകള്‍. കടലില്‍ കുളിച്ച് മനസിനും ശരീരത്തിനും ഊര്‍ജം പകര്‍ന്ന ശേഷം ഒരു ബോട്ട് യാത്രയാകാം അല്ളെങ്കില്‍ തെളിഞ്ഞ വെള്ളത്തില്‍ കാലുകള്‍ നനച്ച് സ്വര്‍ണനിറമാര്‍ന്ന തീരത്തിലൂടെ കുറച്ചുദൂരം നടക്കുകയും ചെയ്യാം.



Click it and Unblock the Notifications