പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടലില്‍ നീന്താന്‍ ഏറ്റവുംഅനുകൂല സാഹചര്യമുള്ള രാജ്യത്തെ മികച്ച ബീച്ചുകളില്‍ ഒന്നായതിനാല്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം.
ഹൈന്ദവര്‍ ഇവിടം പുണ്യ കേന്ദ്രമായാണ് കരുതുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന പുരി ബീച്ച് ഫെസ്റ്റിവല്‍ വമ്പന്‍ പരിപാടികളിലൊന്നായാണ് കൊണ്ടാടുന്നത്. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കലാകാരനായ സുദര്‍ശന്‍ പട്നായിക്ക് അടക്കം പ്രശസ്തരും അപ്രശസ്തരുമായ കലാകാരന്‍മാര്‍ കടല്‍ തീരത്തെ മണല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ശില്‍പ്പ രൂപങ്ങളാണ് പുരി ബീച്ച് ഫെസ്റ്റിവലിന്‍െറ ഹൈലൈറ്റ്. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പഞ്ചാരമണല്‍ തീരത്തിലൂടെ കാല്‍ നനക്കുന്ന തിരകളുടെ കുസൃതി ആസ്വദിച്ച് ഒരു നടത്തം ഏറെ ആസ്വാദ്യകരമാകും. പുരി ബീച്ചില്‍ നിന്നുള്ള സൂര്യോദയത്തിന്‍െറയും സൂര്യാസ്തമയത്തിന്‍െറയും കാഴ്ചയും ഒന്നുവേറെ തന്നെയാണ്.



Click it and Unblock the Notifications