Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » ആകര്‍ഷണങ്ങള് » രഘുരാജ്പൂര്‍

രഘുരാജ്പൂര്‍, പുരി

67

രാജ്യത്തിന്‍െറ സാംസ്കാരിക -കലാ ഭൂപടത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഗ്രാമമാണ് ഇത്.  പുരാതനമായ പട്ടചിത്ര പെയിന്‍റിംഗുകളുടെ ജന്‍മദേശം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായത്. പ്രമുഖ ഒഡീസി നര്‍ത്തകനായ ഗുരു കേളൂചരണ്‍ മഹാപത്രയും ഇവിടത്തുകാരനാണ്. ഒറീസയില്‍ ജന്‍മം കൊണ്ട പുതാനമായ ചിത്രകലാ രീതിയാണ് പട്ടചിത്ര. സംസ്കരിച്ചെടുത്ത തുണിയിലും കടലാസിലും ഉണങ്ങിയ പനയോലയിലുമെല്ലാം ഇവിടത്തെ കലാകാരന്‍മാര്‍ തീര്‍ക്കുന്ന ചിത്രങ്ങള്‍ക്ക് വിദേശങ്ങളില്‍ ഏറെ പ്രിയമാണ്.

പുരാണകഥകളായിരിക്കും ഈ ചിത്രങ്ങളില്‍ ഏറിയതിന്‍െറയും വിഷയം. വീടുകളുടെ ചുമരുകളില്‍ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥ പറയുന്ന ചുമര്‍ചിത്രങ്ങള്‍ രചിച്ചിരിക്കുന്നതും ഇവിടെ കാണാം. പന, മാവ്, തെങ്ങ്, പ്ളാവ് തുടങ്ങി ഫല വൃക്ഷങ്ങളും ഇവിടെ ധാരാളമായി കണ്ടുവരാറുണ്ട്.

നിരനിരയായി മുഖത്തോട് മുഖം ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ഇവിടത്തെ വീടുകളുടെ ഘടന. ചെറിയ ക്ഷേത്രങ്ങളും എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള ഭാഗ്ബത്ത് ടുങ്കി എന്ന സ്ഥലവുമാണ് ഇവിടെയുള്ള മറ്റ് സ്ഥലങ്ങള്‍. ബുവാസുനിയാണ് ഇവിടത്തെ ദേവി. ദേവിയുടെ പേരില്‍ ഒരു ക്ഷേത്രവും ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed