പുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഡോള്‍ഫിന്‍ സാങ്ച്വറി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെ ഡോള്‍ഫിന്‍ വ്യൂപോയിന്‍റില്‍ നിന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ മനുഷ്യരോട് ഏറ്റവും ഇണങ്ങുന്ന ജീവിയായ ഡോള്‍ഫിനുകളെ കണ്‍നിറയെ കാണാം. ഇവിടെ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും മനോഹര കാഴ്ചയാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമായിരിക്കും ഇവിടം.
ചുറ്റികറങ്ങാന്‍ ഡോള്‍ഫിന്‍ മോട്ടോര്‍ ബോട്ട് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ ചുരുങ്ങിയ ചെലവില്‍ ബോട്ട്സവാരിക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോള്‍ഫിന്‍ വ്യൂപോയിന്‍റില്‍ ബോട്ടുകളുടെ എഞ്ചിന്‍ ഓഫ് ചെയ്തിടും. ശാന്തമായ അന്തരീക്ഷതതിലാണ് ഡോള്‍ഫിനുകളെ കാണാന്‍ സാധ്യത കൂടുതലാണെന്നതിനാലാണ് ഇത്. അതിരാവിലെ ഇവിടെയത്തെിയാല്‍ ഡോള്‍ഫിനുകളെ കാണാന്‍ സാധ്യത കൂടുതലാണ്.



Click it and Unblock the Notifications