1823 -ല്‍ നിര്‍മ്മിക്കപ്പെട്ട രംഗ്ജി ക്ഷേത്രം പുഷ്കറിലെ മറ്റൊരു പുണ്യ ക്ഷേത്രമാണ് . സേഥ് പൂരണ്‍ മാല്‍ ഗനെരിവാള്‍ ആണ് ഇത് പണിയിപ്പിച്ചത് . വിഷ്ണുവിന്റെ അവതാരമായ രംഗ്ജി ക്കാണ് ഇത് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പ്രധാനമായും ദ്രാവിഡ വാസ്തു ശില്‍പ്പ മാതൃകയിലാണെങ്കിലും രജപുത്ര , മുഗള്‍ ശൈലിയും അതില്‍ കാണാം. ഉയര്‍ന്നു നിലക്കുന്ന ഗോപുരം കൂടാതെ ദ്വാര പാലകര്‍ക്കുള്ള രണ്ടു വലിയ എടുപ്പുകളും ക്ഷേത്രത്തിലുണ്ട്.



Click it and Unblock the Notifications