1200 എ.ഡിയില്‍ പണികഴിപ്പിക്കപ്പെട്ട ഈ കോട്ട ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. കുന്നിന്‍ മുകളിലുള്ള ഈ കോട്ടയുടെ പേരില്‍ നിന്നാണ് നഗരത്തിന് പേര് ലഭിച്ചത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തലയെടുപ്പോടെ നില്‍ക്കുന്ന ചെങ്കല്ലില്‍ തീര്‍ത്ത ഈ കോട്ട പഴയകാലത്തെ നിര്‍മ്മാണ ശൈലിയുടെ ഉത്തമ മാതൃകയാണ്. കോട്ടയുടെ വലിയ കല്‍ഭിത്തിയില്‍ ഒമ്പത് വാതിലുകളുണ്ട്.
കോട്ടയില്‍ പതിമൂന്ന് കൊത്തളങ്ങളുമുണ്ട്. ഇവിടെ അതിശയിപ്പിക്കുന്ന ഒരു കാഴ്ചയെന്നത്, ആസുത്രിതമായ ജലശേഖരണ സംവിധാനമാണ്. കോട്ടക്കുള്ളില്‍ നാല്പതിലേറെ കിണറുകളുണ്ട്. കോട്ടക്കുചുറ്റുമുള്ള പ്രദേശങ്ങളില്‍ നിരവധി ഗുഹകളുണ്ട്. പഴയകാല ചരിത്രവും, സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ശിലാചിത്രങ്ങളും ഇവിടെ കാണാം.



Click it and Unblock the Notifications