ആല്‍കോട്ട് ഗാര്‍ഡന്‍സ് ഒരു ഉല്ലാസകേന്ദ്രമാണ്. ദിവ്യ ഗ്യാന സമാജിന് നേതൃത്വം നല്‍കിയിരുന്ന ആല്‍കോട്ടിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടെ വച്ചാണ് ദിവ്യ ഗ്യാന സമാജിന്റെ പതിവ് യോഗങ്ങള്‍ നടന്നിരുന്നത്. ആനിബസന്റ് രണ്ടു തവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ദിവ്യ ഗ്യാന സമാജിന് രൂപം നല്‍കുന്ന സമയത്തായിരുന്നു ആദ്യ സന്ദര്‍ശനം. സമാജിന്റെ ഉദ്‌ഘാടന സമയത്തും അവര്‍ ആല്‍കോട്ട് ഗാര്‍ഡന്‍സ് സന്ദര്‍ശിച്ചു.
സമൂഹത്തെ മാറ്റിമറിക്കുന്നതിനുള്ള വിവിധ പദ്ധതികളും ആശയങ്ങളും ഇവിടെ വച്ച് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മൗലകിമായ പല ആശയങ്ങളും ചിന്താധാരകളുും ഇവിടെ ജനിച്ചു വീണിട്ടുണ്ട്. ഇന്ന് ഇവിടം തദ്ദേശീയരുടെയും വിനോദസഞ്ചാരികളുടെയും പ്രിയ ഉല്ലാസകേന്ദ്രമാണ്. ഇന്നെസ്‌പേട്ടയില്‍ നിന്ന് കോട്ടണ്‍പേട്ടയിലേക്കുള്ള പ്രധാന റോഡിലാണ് ആല്‍കോട്ട് ഗാര്‍ഡന്‍സ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications