ചാലൂക്യ രാജാവായിരുന്ന രാജരാജ നരേന്ദ്രന്റെ രണ്ടാം ഭാര്യയായിരുന്ന ചിത്രാംഗിയുടെ പേരാണ് ചിത്രാംഗി ഭവന് നല്‍കിയിരിക്കുന്നത്. ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മന്ദിരം രാജാവ് തന്റെ പത്‌നിക്ക് വേണ്ടി നിര്‍മ്മിച്ചതാണ്. ചിത്രാംഗിഭവനെ ചുറ്റിപറ്റി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ചിത്രാംഗി യഥാര്‍ത്ഥത്തില്‍ രാജരാജ നരേന്ദ്രന്റെ മകനായ സരങ്ങധരന്റെ ഭാര്യ ആകേണ്ടതായിരുന്നെന്നാണ് ഒരു കഥ. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതോടെ രാജരാജ നരേന്ദ്രന്‍ ചിത്രാംഗിയെ വിവാഹം ചെയ്‌തു.
സരങ്ങധരനോടുള്ള പ്രണയം അടക്കാന്‍ കഴിയാതിരുന്ന ചിത്രാംഗി രാജാവിന്റെ അസാന്നിധ്യത്തില്‍ ചിത്രാംഗി ഭവനില്‍ വച്ച് രാജകുമാരനെ സന്ധിച്ചു. എന്നാല്‍ കുമാരന്‍ ചിത്രാംഗിയുടെ ആഗ്രഹത്തിന് വഴങ്ങാന്‍ തയ്യാറിയില്ല. ഇതില്‍ കുപിതയായ ചിത്രാംഗി, രാജകുമാരന്‍ തന്നെ അപമാനിച്ചെന്ന് രാജാവിനോട് പരാതിപ്പെട്ടു. തുടര്‍ന്ന് രാജാവ് പുത്രന്റെ കൈകള്‍ വെട്ടിമാറ്റിയെന്നുമാണ് വിശ്വാസം. രാജമുണ്ട്രി കാണാനെത്തുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് ചിത്രാംഗി ഭവന്‍ സന്ദര്‍ശനം.



Click it and Unblock the Notifications