രാജമുണ്ട്രിയില്‍ ആരാധനയ്‌ക്കും ഉല്ലാസത്തിനും പേരുകേട്ട സ്ഥലമാണ് ഇസ്‌കോണ്‍ (ISKCON) ക്ഷേത്രം. ഗൗതമി ഘട്ട് എന്ന പേരിലും ഇത് അറിയപ്പെടുന്നു. രണ്ട് ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയം വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള ഇസ്‌കോണ്‍ (ISKCON) ക്ഷേത്രമാണ്. ഒന്നാം സ്ഥാനം ബാംഗ്‌ളൂരിലെ ക്ഷേത്രത്തിനാണ്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്‌ണ കോണ്‍ഷ്യസ്‌നസ് ആണ് ഗോദാവരിയുടെ തീരത്ത് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ശ്രീ ചൈതന്യ ഭഗവാനും രാമാനന്ദ രായയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ച് തര്‍ക്കത്തിലേര്‍പ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി ക്ഷേത്രത്തിന് രാമാനന്ദ രായ ഗൗഡിയ മഠ് എന്നൊരു പേര് കൂടി നല്‍കിയിട്ടുണ്ട്. ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്‌ണഭഗവാന്റെ അവതാരം എന്ന നിലയില്‍ മഹാനായ സന്യാസി ശ്രീ കൃഷന്‍ ചൈതന്യ മഹാപ്രഭു ഇവിടെ വച്ച് ആരാധിക്കപ്പെട്ടിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു.



Click it and Unblock the Notifications