കാക്കിനാടയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ദ്രക്ഷരാമമം ക്ഷേത്രത്തിന് സമീപമാണ് കോടിലിങ്കേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഈ ക്ഷേത്രം രാജമുണ്ട്രിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓരോവര്‍ഷവും നൂറുകണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തിനായി ഇവിടെ എത്തുന്നു. ഇവിടെ ആരാധന നടത്തുന്നത് എല്ലാവിധ പാപങ്ങളും കഴുകി കളയുമെന്നാണ് വിശ്വാസം.
കോടിലിങ്കേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവലിംഗം സ്ഥാപിച്ചത് ഇന്ദ്രഭഗവാന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ഗൗതമമുനിയുടെ ശാപത്തില്‍ നിന്ന് മുക്തി നേടാന്‍ ഇന്ദ്രഭഗവാന് കഴിഞ്ഞെന്നുമാണ് ഐതിഹ്യം. ശാപത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഇന്ദ്രഭഗവാന്‍ പത്തുലക്ഷം നനദികളിലെ ജലം കൊണ്ട് ശിവലിംഗത്തില്‍ അഭിഷേകം നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications