രാജമുണ്ട്രിയിലെ പ്രശസ്‌തമായ വാണിജ്യകേന്ദ്രമാണ് പാല്‍ ചൗക്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബിപിന്‍ ചന്ദ്രപാലിന്റെ പേരാണ് ഈ ഭാഗത്തിന് നല്‍കിയിരിക്കുന്നത്. വന്ദേമാതരം പ്രക്ഷോഭത്തിനിടെ ബിപിന്‍ ചന്ദ്രപാല്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. രാജമുണ്ട്രിയുടെ എല്ലാ ഭാവങ്ങളും പാല്‍ ചൗകില്‍ കാണാം. നഗരത്തിലെ പ്രമുഖ സ്ഥലങ്ങളുമായെല്ലാം പാല്‍ ചൗക് ബന്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് പാര്‍ക്കുകള്‍,
ജട്ടി ടവറുകള്‍, ബസ് സ്റ്റാന്‍ഡ്, പെട്രോള്‍ പമ്പുകള്‍ എന്നിവയെല്ലാം പാല്‍ ചൗക്കിലുണ്ട്. പാല്‍ ചൗക്കിലൂടെ നടന്നാല്‍ നഗരത്തിന്റെ സാംസ്‌കാരിക സ്‌പന്ദനങ്ങളെല്ലാം നിങ്ങള്‍ക്ക് അടുത്തറിയാന്‍ കഴിയും. രാജമുണ്ട്രിയുടെ ചരിത്രം കണ്ടറിയണമെന്നുള്ളവരും പാല്‍ ചൗക് സന്ദര്‍ശിച്ചിരിക്കണം. രാജമുണ്ട്രി സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും പാല്‍ ചൗക്കിലെത്താന്‍ മറക്കരുത്.



Click it and Unblock the Notifications