രാജമുണ്ട്രിയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ശ്രീ ബാല ത്രിപുരസുന്ദരീ ക്ഷേത്രം. ഗോദാവരി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജമുണ്ട്രിക്ക് ദക്ഷിണ കാശി എന്ന പേര് സമ്മാനിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിന്റെ സാന്നിധ്യമാണ്. ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വേശര ഭഗവാന്‍ ഈ ക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വര്‍ഷം മുഴുവന്‍ ദര്‍ശനം നടത്താന്‍ ഇവിടെ എത്തുന്നുണ്ട്.
ശ്രീ ബാല ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ പൂജ നടത്തിയാല്‍ ഏത് ആഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. രാജമുണ്ട്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായ ബാല ത്രിപുര സുന്ദരി ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. വര്‍ഷത്തിലൂടനീളം ഇവിടെ വിവിധ ഉത്സവങ്ങള്‍ നടക്കാറുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്ര സന്ദര്‍ശനത്തിന് പ്രത്യേക സമയം കാത്തിരിക്കേണ്ട ആവശ്യമില്ല. ഏതുസമയത്ത് വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.



Click it and Unblock the Notifications