രാജ്കോട്ടിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്കുമാര്‍ കോളേജ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. കത്തിയവാറിലെ രാജകുമാരന്‍മാരെ വിദ്യാസമ്പന്നന്‍മാരും, മികച്ച ഭരണകര്‍ത്താക്കളാക്കാനും ലക്ഷ്യമിട്ട് 1868 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ 1870 ലാണ് ഇത് ഉദ്ഘാടനം ചെയ്തത്.
ഇരുപത്തിയാറ് ഏക്കറില്‍ പരന്ന് കിടക്കുന്ന ഈ സ്ഥാപനത്തിന്‍റെ കെട്ടിടങ്ങള്‍ പഴയകാല പ്രൗഡി വിളിച്ചോതുന്നവയാണ്. ആര്‍. കെ.സി എന്നും അറിയപ്പെടുന്ന ഈ സ്ഥാപനത്തില്‍ പഠിച്ചുപോയ പ്രമുഖ വ്യക്തികളില്‍ ചിലരാണ് കൃഷ്ണകുമാര്‍ സിങ്ങ് ഭാവസിന്‍ഹ് (ആദ്യ മദ്രാസ് ഗവര്‍ണര്‍), അശോക് കാംതെ (അഡിഷണല്‍ കമ്മീഷണര്‍, മുംബൈപോലീസ്, ഇദ്ദേഹം 2008 ലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു), ക്രിക്കറ്റ് താരം ദുലീപ് സിന്‍ഹ്ജി, കവി കലാപി തുടങ്ങിയവര്‍.



Click it and Unblock the Notifications