രാജ്കോട്ടിലെ ഒരു പ്രധാന ആകര്‍ഷണമാണ് രാഷ്ട്രീയശാല. 1921 ല്‍ ഗാന്ധിജി സ്ഥാപിച്ച ഈ കേന്ദ്രം നിസഹകരണപ്രസ്ഥാനത്തെ പോഷിപ്പിക്കാനും, ദേശീയതയില്‍ ജനങ്ങള്‍ക്ക് അവബോധം നല്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇന്ന് രാഷ്ട്രീയശാലയില്‍ മാനുവല്‍ ഓയില്‍ പ്രസിങ്ങ്, കോട്ടണ്‍, ഖാദി നിര്‍മ്മാണം എന്നിവയില്‍ പഠനവും, പരിശീലനവും നടത്തിവരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ച വരെയാണ് സ്കൂളിന്‍റെ പ്രവര്‍ത്തനം.



Click it and Unblock the Notifications